വത്തിക്കാൻ സിറ്റി: കാലംചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ്,മേയ് 7ന് വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിൽ തുടങ്ങും. ഇന്നലെ വത്തിക്കാനിൽ നടന്ന കർദ്ദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം. കോളേജ് ഒഫ് കർദ്ദിനാൾസിലെ 80 വയസിൽ താഴെയുള്ള 135 കർദ്ദിനാൾമാർക്കാണ് കോൺക്ലേവിൽ വോട്ടവകാശം.
മാർപാപ്പ സ്ഥാനാർത്ഥികളിൽ ഒരാൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കും വരെ തിരഞ്ഞെടുപ്പ് പ്രക്രിയ തുടരും. പ്രക്രിയകൾ രഹസ്യമായതിനാൽ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് ഉയരുന്ന പുകയുടെ നിറത്തിലൂടെയാണ് മാർപാപ്പയെ തിരഞ്ഞെടുത്തോ എന്ന് പുറംലോകം അറിയുന്നത്. കറുത്ത പുകയാണെങ്കിൽ തിരഞ്ഞെടുത്തില്ലെന്നും വെളുത്ത പുകയെങ്കിൽ തിരഞ്ഞെടുത്തു എന്നുമാണ് അർത്ഥം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |