കൊട്ടാരക്കര: ജീവനം ക്യാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ, ക്യാൻസറിനെ അതിജീവിച്ചവരുടെ കൂട്ടായ്മയായ സ്നേഹസംഗമവും ക്യാൻസറിനെ അതിജീവിച്ച പതിനഞ്ചു വനിതകൾ എഴുതിയ കനൽകാട് താണ്ടിയ ഫിനിക്സ് പക്ഷികൾ എന്ന പുസ്കകത്തിന്റെ പ്രകാശനവും നടന്നു. സ്നേഹ സംഗമ കൂട്ടായ്മ മന്ത്രി കെ.ബി ഗണേശ് കുമാർ ഉദ്ഘാടനം ചെയ്തു. ജീവനം ക്യാൻസർ സൊസൈറ്റി പ്രോഗ്രാം കോ ഓർഡിനേറ്റർ ജോയിമാത്യു അദ്ധ്യക്ഷനായി. കെ.എസ്.ആർ.ടി.സി വനിതാ ജീവനക്കാർക്കായി മാമോഗ്രാം പരിശോധന സംഘടിപ്പിക്കാൻ തയ്യാറാണെന്ന് ഡോ. വി.പി. ഗംഗാധരൻ അഭിപ്രായപ്പെട്ടു. പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിക്കുകയായയിരുന്നു അദ്ദേഹം.
ക്യാൻസർ സർജൻ ഡോ. ജോജോ വി.ജോസഫ് പുസ്തകം ഏറ്റുവാങ്ങി. ഡോ. സാറാ ഈശോ, ഡോ. ജയകുമാർ, ഡോ. അജയകുമാർ, ജീവനം ക്യാൻസർ സൊസൈറ്റി ജനറൽ സെക്രട്ടറി പി.ജി. ബിജു തുണ്ടിൽ, സന്തോഷ് കുമാർ, ജി.പി. ശാന്തി, നസീർ ഹാജി, ഡോ. ശിവബാല, വൈശാഖ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |