കൊച്ചി: സിനിമാ - സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് ദീർഘനാളുകളായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം നാളെ നടക്കും. നടൻ കിഷോർ സത്യ ഫേസ്‌ബുക്കിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്.
വിഷ്ണു പ്രസാദിന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. കരൾ നൽകാൻ മകൾ തയ്യാറായിരുന്നു. ചികിത്സയ്ക്കായി ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടയിലാണ് മരണം. മാമ്പഴക്കാലം, റൺവേ, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, കാശി, കൈയെത്തും ദൂരത്ത് തുടങ്ങിയ ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. രണ്ട് പെൺമക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |