തിരുവനന്തപുരം: വാക്സിൻ എടുത്തിട്ടും ഏഴുവയസുകാരിക്ക് പേവിഷബാധ. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിയ്ക്കാണ് പേവിഷബാധ. കുട്ടിയെ എസ് എ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ എട്ടിന് ഉച്ചയ്ക്കാണ് കുട്ടിയെ നായ കടിച്ചത്.
മുറ്റത്തിരുന്ന കുട്ടിയെ താറാവിനെ ഓടിച്ചെത്തിയ പട്ടി കടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. അന്ന് തന്നെ ആന്റീ റാബീസ് സിറം നൽകി. ഐഡിആർവി ഡോസും നൽകി. പിന്നീട് മൂന്ന് തവണ ഐഡിആർവി ഡോസ് നൽകി. ഇനി മേയ് ആറിന് ഒരു ഡോസ് കൂടി നൽകാനുണ്ട്. ബാക്കിയെല്ലാം കൃത്യമായി നൽകിയതാണ്.
വാക്സിൻഎടുത്തതിനാൽ പേവിഷ ബാധയുണ്ടാകില്ലെന്നായിരുന്നു ബന്ധുക്കൾ കരുതിയിരുന്നത്. അതിനാൽത്തന്നെ കടിച്ച നായയ്ക്ക് എന്ത് സംഭവിച്ചെന്ന് അന്വേഷിച്ചിരുന്നില്ല. ഏപ്രിൽ ഇരുപത്തിയെട്ടിന് കുട്ടിക്ക് പനി ബാധിച്ചു. ആശുപത്രിയിലെത്തിച്ചപ്പോൾ നായ കടിച്ചിരുന്നത് ബന്ധുക്കൾ പറഞ്ഞു. പരിശോധനയിൽ പേവിഷ ബാധ സ്ഥിരീകരിച്ചു. പ്രദേശത്ത് മറ്റാരെയെങ്കിലും നായ കടിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |