ആറ്റിങ്ങൽ : ചിറയിൻകീഴ് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പ്രസിഡന്റായി അഡ്വ.ജി.മധുസൂദൻ പിള്ളയെ വീണ്ടും തിരഞ്ഞെടുത്തു. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം കൂടിയായ മധുസൂദൻ പിള്ള ആറാം തവണയാണ് യുണിയൻ പ്രസിഡന്റാകുന്നത്. വൈസ് പ്രസിഡന്റായി ഡോ.സി.എസ്.ഷൈജു മോൻ (ഇടവ) തിരഞ്ഞെടുത്തു. ഭരണസമിതിയിലേക്ക് ബി.ഭദ്രൻ പിള്ള (മണമ്പൂർ),ബി.ജയപ്രകാശ് (നാവായിക്കുളം),ജി.എസ്.ബാബുദാസ് (നഗരൂർ ),ആർ.രവീന്ദ്രൻ ഉണ്ണിത്താൻ (ചെമ്മരുതി ), പി.പ്രതീഷ് കുമാർ (പള്ളിക്കൽ),കെ.മാധവകുറുപ്പ് (പോങ്ങനാട് ),ജി.എസ്.പ്രതാപൻ (മടവൂർ ), ഡോ.കെ.എസ്.വിജയകുമാരൻനായർ (ആറ്റിങ്ങൽ),എം.ഗോപകുമാർ (കരവാരം),ഗോപി കൃഷ്ണൻ (കടയ്ക്കാവൂർ ),അഡ്വ.ബി.തുളസീധരൻപിള്ള (ചെമ്പൂര് ),ആർ.വിജയൻ തമ്പി (ചിറയിൻകീഴ്),കെ.മോഹൻദാസ് (കിളിമാനൂർ ).മോഹന ചന്ദ്രൻ നായർ (വർക്കല ).മോഹന ചന്ദ്രൻ നായർ (കീഴുവിലം ) എന്നിവരെയും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് പൊതുയോഗം ഇലക്ഷൻ ഓഫീസർ ചടയമംഗലം എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി സി.ജയപ്രകാശിന്റെ അദ്ധ്യക്ഷതയിലാണ് നടന്നത്.താലൂക്ക് യൂണിയൻ സെക്രട്ടറി ജി.അശോക് കുമാർ സ്വാഗതവും ഇൻസ്‌പെക്ടർ എം.ചന്ദ്രശേഖരൻ നായർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |