തൊടുപുഴ:തൊണ്ടിക്കുഴ അമൃതകലശ ശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് കലവറ നിറയ്ക്കലും നവീകരിച്ച അമൃതാലയം ഹാളിന്റെ ഉദ്ഘാടനവും നടന്നു. ചൊവ്വാഴ്ച വരെയാണ് ഉത്സവം നടക്കുക. ക്ഷേത്ര ഉത്സവ ചടങ്ങുകൾക്ക് പുറമേ ഉത്സവ ദിവസങ്ങളിലായി ദേശതാലപ്പൊലി, ഭക്തി ഗാനമേള, ഓട്ടൻതുള്ളൽ, തിരുവാതിര, കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങൾ, ഭരതനാട്യം, സാംസ്‌കാരിക സദസ്സ്, കുടുംബ സദസ്സ് എന്നിവയും നടക്കും. ക്ഷേത്രം തന്ത്രി താഴമൺമഠം കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിലാണ് ഉത്സവ ചടങ്ങുകൾ നടക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ നടന്ന കലവറ നിറയ്ക്കൽ ചടങ്ങിന്റെ ഉദ്ഘാടനവും, നവീകരിച്ച അമൃതാലയം ഹാളിന്റെ ശിലാഫലക അനാച്ഛാദനവും ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ്.ബി.നായർ നിർവഹിച്ചു. ക്ഷേത്രം വൈസ് പ്രസിഡന്റ് ജി.വിനോദ് അദ്ധ്യക്ഷത വഹിച്ചു.കാരിക്കോട് ഭഗവതി ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത് മുഖ്യാതിഥിയായിരുന്നു. ക്ഷേത്രം പ്രസിഡന്റ് അനൂപ് ഒ.ആർ, ഉത്സവ ആഘോഷ കമ്മിറ്റി ചെയർമാൻ എം.പി.പ്രശാന്ത്, ജന.കൺവീനർ പി.എൻ.സോമശേഖരൻ നായർ, ട്രഷറർ പി.ജി.മുരളി, സെക്രട്ടറി സി.ടി.സുഭാഷ്, മാതൃസമിതി ട്രഷറർ രമ പിറ്റ്നാൽ, യുവബാല സമിതി പ്രസിഡന്റ് അർജുൻ പ്രശാന്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |