ന്യൂഡൽഹി: വഖഫ് സ്വത്തുക്കളിൽ 2013നുശേഷം വൻ വർദ്ധന ഉണ്ടായെന്ന കേന്ദ്ര സർക്കാരിന്റെ വാദം ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ (എ.ഐ.എം.പി.എൽ.ബി) സത്യവാങ്മൂലം. കോടതിയിൽ തെറ്റായ കണക്കുകൾ അടങ്ങിയ സത്യവാങ്മൂലം സമർപ്പിച്ചതിന് ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും എ.ഐ.എം.പി.എൽ.ബി ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്റെ കണക്കും ഡബ്ളു.എ.എം.എസ്.ഐ പോർട്ടൽ കണക്കുകളും പൊരുത്തപ്പെടുന്നില്ല. 2013ലെ വഖഫ് നിയമ ഭേദഗതിക്ക് ശേഷം വഖഫ് സ്വത്തുക്കളിൽ 116% വർദ്ധനയുണ്ടായതായി കേന്ദ്രം പറഞ്ഞിരുന്നു. 2013 വരെ ആകെ 18,29,163.896 ഏക്കർ ഭൂമിയാണ് വഖഫ് വിഭാഗത്തിലുണ്ടയിരുന്നത്. 2013-ന് ശേഷം,20,92,072.563 ഏക്കർ വഖഫ് ഭൂമി കൂടി ചേർന്നു എന്നത് ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്. വെറും 11 വർഷത്തിനുള്ളിൽ 39 ലക്ഷത്തിലധികം ഏക്കർ കൂടിയത് വിശ്വസിക്കാൻ പ്രയാസം. കളക്ടർക്ക് നൽകിയിട്ടുള്ള വിപുലമായ അധികാരങ്ങളെക്കുറിച്ച് കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലം നിശബ്ദത പുലർത്തുന്നുവെന്നും ബോർഡിന്റെ സത്യവാങ്‌മൂലത്തിൽ പറയുന്നു.
2025 ലെ വഖഫ് (ഭേദഗതി) നിയമത്തെ ചോദ്യം ചെയ്യുന്ന ഹർജി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് മെയ് 5 ന് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |