ന്യൂഡൽഹി: തുടർച്ചയായി 4,078 ദിവസം പ്രധാനമന്ത്രി പദത്തിലിരുന്ന് റെക്കാഡിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ദിരാഗാന്ധിയുടെ റെക്കാഡാണ് മറികടന്നത്. ഇതോടെ ജവഹർലാൽ നെഹ്റുവിന് ശേഷം തുടർച്ചയായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തിയായി നരേന്ദ്രമോദി. ഇന്ദിരാഗാന്ധി 1966 ജനുവരി 24 മുതൽ 1977 മാർച്ച് 24 വരെ തുടർച്ചയായി 4,077 ദിവസമാണ് പ്രധാനമന്ത്രിയായിരുന്നത്.
മറ്റ് നേട്ടങ്ങൾ
ഏറ്റവും കൂടുതൽ സമയം പ്രധാനമന്ത്രി പദത്തിലിരുന്ന കോൺഗ്രസ് ഇതര നേതാവ്, സ്വാതന്ത്ര്യാനന്തരം ജനിച്ച പ്രധാനമന്ത്രി, ഹിന്ദി ഇതര സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്നയാൾ.
1971ൽ ഇന്ദിരാഗാന്ധിക്ക് ശേഷം പൂർണ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി,
നെഹ്‌റുവിന് പുറമെ, ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവായി തുടർച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളിൽ വിജയിച്ച ഏക പ്രധാനമന്ത്രി
ഗുജറാത്ത് നിയമസഭാ (2002, 2007, 2012), ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ (2014, 2019, 2024) എന്നിങ്ങനെ തുടർച്ചയായി ആറ് തിരഞ്ഞെടുപ്പുകളിൽ ഒരു പാർട്ടിയെ വിജയത്തിലേക്ക് നയിച്ച ഏക നേതാവ്.
സംസ്ഥാനത്തിലോ കേന്ദ്രത്തിലോ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ തലവനായി 24 വർഷം അധികാരത്തിൽ.
11 വർഷവും 60 ദിവസവും
നരേന്ദ്ര മോദി: 2014 മേയ് 26 ന് ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 11 വർഷവും 60 ദിവസവും അധികാരത്തിലിരുന്നു.
ഇന്ദിരാഗാന്ധി:1966 ജനുവരി 24 മുതൽ 1977 മാർച്ച് 24 വരെ പ്രധാനമന്ത്രി പദത്തിൽ. തുടർച്ചയായി 11 വർഷവും 59 ദിവസവും അധികാരത്തിൽ.
ജവഹർലാൽ നെഹ്‌റു: 1947 ഓഗസ്റ്റ് 15 മുതൽ 1964 മെയ് 27 വരെ തുടർച്ചയായി 16 വർഷവും 286 ദിവസവും പ്രധാനമന്ത്രി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |