കൊച്ചി: ദേശീയ ട്രേഡ് യൂണിയൻ നേതാവും കെ.പി.സി.സി അംഗവുമായ തമ്മനം പന്തുവള്ളിൽ പി.എം.മുഹമ്മദ് ഹനീഫ് (77) നിര്യാതനായി. കബറടക്കം ഇന്ന്. കൊച്ചി തുറമുഖ ഉദ്യോഗസ്ഥനായിരുന്ന ഹനീഫ് പിന്നീട് ഓൾ ഇന്ത്യ പോർട്ട് ആൻഡ് ഡോക് വർക്കേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ്,കൊച്ചിൻ പോർട്ട് സ്റ്റാഫ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ്,ഇന്റർനാഷണൽ ട്രാൻസ്പോർട് വർക്കേഴ്‌സ് ഫെഡറേഷന്റെ ഫെയർ പ്രാക്ടീസ് കമ്മിറ്റി മെമ്പർ,കൊച്ചിൻപോർട്ട് ബോർഡ് ട്രസ്റ്റി,എച്ച്.എം.എസ് ദേശീയ വൈസ്പ്രസിഡന്റ്, പോർട്ട് പെൻഷണേഴ്സ് പ്രസിഡന്റ്,ബി.ആർ.ഡബ്ളു.എഫ് പ്രസിഡന്റ് തുടങ്ങിയവയിൽ പ്രവർത്തിച്ചു. തുറമുഖ തൊഴിലാളികളുടെ ശമ്പളപരിഷ്കരണത്തിന് വേണ്ടിയും പ്രയത്നിച്ചു. ഭാര്യ:പരേതയായ നസീമ.മക്കൾ: പരേതനായ നിയാസ് (റിട്ട. കൊച്ചിൻ പോർട്ട്),ഷിയാസ് (ബിസിനസ്),ഷിഫാസ് (സൗദി അറേബ്യ).മരുമക്കൾ: റുബീന,ഫസീല,നഹ്‌മത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |