വയനാട്: വീടിന് സമീപത്തെ പുഴയോട് ചേര്‍ന്നുള്ള ഡാമില്‍ കുളിക്കുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. വയനാട് ജില്ലയിലെ വഴളയാട് പുഴയോട് ചേര്‍ന്നുള്ള ചെക്ക് ഡാമിലാണ് അപകടം സംഭവിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ക്രിസ്റ്റി (13), പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അജിന്‍ (15) എന്നവരാണ് മരിച്ചത്.
പുലിക്കാട്ട് കടവ് പുഴയോട് ചേര്‍ന്നുള്ള ചെക്ക് ഡാമിലാണ് വിദ്യാര്‍ത്ഥികള്‍ മുങ്ങിയത്. അപകടത്തില്‍പ്പെട്ട കുട്ടികളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |