പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,ബി.എസ്സി എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് ബി.എസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി,ബി.എസ്സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്,ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി പരീക്ഷ (റെഗുലർ/സപ്ലിമെന്ററി/മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.കോം ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് ഡിസംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.ബി.എ ലോജിസ്റ്റിക്സ്,ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ,ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ,ബി.എം.എസ് ഹോട്ടൽ മാനേജ്മന്റ്,ബി.എസ്സി ഹോട്ടൽ മാനേജ്മന്റ് ആൻഡ് കാറ്ററിംഗ് സയൻസ്,ബി.എ കമ്മ്യൂണിക്കേറ്റീവ് അറബിക് ഡിസംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.ബി.എ,ബി.എസ്സി കമ്പ്യൂട്ടർ സയൻസ്,ബി.കോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജർ ആൻഡ് പ്രാക്ടീസ്,ബി.കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. ബി.കോം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.എ ഓണേഴസ് ഇംഗ്ലീഷ് ലാംഗ്വേജ് ലിറ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (2024 അഡ്മിഷൻ റഗുലർ,2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്,2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഡിസംബർ 2024) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ അനലിറ്റിക്കൽ കെമിസ്ട്രി,അപ്ലൈഡ് കെമിസ്ട്രി,ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി,എം.എസ്സി ഹോംസയൻസ് ബ്രാഞ്ച് പത്ത്(എ) ചൈൽഡ് ഡവലപ്മെന്റ് ബ്രാഞ്ച് പത്ത്(ഡി) ഫാമിലി ആൻഡ് കമ്യൂണിറ്റി സയൻസ് (2024 അഡ്മിഷൻ റഗുലർ 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ് 2019-23 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഡിസംബർ 2024) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എ സിറിയക്ക് (2022 അഡ്മിഷൻ റഗുലർ ജനുവരി 2025) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
ഏഴാം സെമസ്റ്റർ ഐ.എം.സി.എ (2018,2019 അഡ്മിഷനുകൾ സപ്ലിമെന്ററി,2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്),ഏഴാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2015,2016 അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 16ന് ആലുവ മുട്ടം എസ്.സി.എം.എസ് സ്കൂൾ ഒഫ് മാനേജ്മന്റ് ആൻഡ് ടെക്നോളജിയിൽ നടക്കും.
രണ്ടാം സെമസ്റ്റർ ബാച്ച്ലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് (ബി.എച്ച്.എം 2024 അഡ്മിഷൻ റഗുലർ,2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്,2020-23 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി പുതിയ സ്കീം ഏപ്രിൽ 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ എട്ടിന് പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ നടക്കും.
വൈവ
ആറാം സെമസ്റ്റർ ബി.കോം സി.ബി.സി.എസ് (2022 അഡ്മിഷൻ റെഗുലർ 2018-21 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്,2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് മാർച്ച് 2025) പരീക്ഷാ പ്രൊജക്ട് വൈവ വോസി പരീക്ഷ എട്ട്,ഒൻപത് തീയതികളിൽ നടക്കും.
കുസാറ്റ് പരീക്ഷ
ടൈംടേബിൾ
കുസാറ്റ് ബി.ടെക് രണ്ടാം സെമസ്റ്റർ (റെഗുലർ,സപ്ലിമെന്ററി) സിവിൽ/ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ/ഇൻഫർമേഷൻ ടെക്നോളജി/മെക്കാനിക്കൽ/സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിംഗ് (2023 സ്കീം) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ത്രിവർഷ എൽ.എൽ.ബി രണ്ടാം സെമസ്റ്റർ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
മൂന്ന് വർഷ എൽ.എൽ.ബി ഡിഗ്രി ഒന്നാം സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |