തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഹോം സയൻസ് (ജനറൽ) (കാറ്റഗറി നമ്പർ 397/2022) തസ്തികയിലേക്ക് 14,15 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (മെഡിക്കൽ കോളേജ്-ന്യൂറോളജി),(കാറ്റഗറി നമ്പർ 240/2023) തസ്തികയിലേക്ക് 14,15 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൽ ചീഫ് (പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ) (കാറ്റഗറി നമ്പർ 658/2022), ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രസ്ട്രക്ചർ ഡിവിഷൻ),(കാറ്റഗറി നമ്പർ 249/2022) തസ്തികകളിലേക്ക് 14ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റെസ്പിറേറ്ററി ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 693/2022) തസ്തികയിലേക്ക് 14 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ അസസ്സ്‌മെന്റ് ആൻഡ് ഇവാല്യൂവേഷൻ (നേരിട്ടുള്ള നിയമനം),(കാറ്റഗറി നമ്പർ 364/2022) തസ്തികയിലേക്ക് 21,22,23 തീയതികളിലും തസ്തികമാറ്റം മുഖേനയുളള (കാറ്റഗറി നമ്പർ 365/2022) തിരഞ്ഞെടുപ്പിന് 14നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി),(കാറ്റഗറി നമ്പർ 82/2024) തസ്തികയിലേക്ക് 14,15,16 തീയതികളിൽ പി.എസ്.സി കോഴിക്കോട് മേഖലാ/ജില്ലാ ഓഫീസുകളിൽ അഭിമുഖം നടത്തും.
വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി),(കാറ്റഗറി നമ്പർ 82/2024) തസ്തികയിലേക്ക് 14,15 തീയതികളിൽ പി.എസ്.സി. വയനാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി),(കാറ്റഗറി നമ്പർ 76/2024) തസ്തികയിലേക്ക് 14,15,16 തീയതികളിൽ പി.എസ്.സി. കാസർകോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ്
പരിശോധന
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (ധീവര),(കാറ്റഗറി നമ്പർ 18/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 13ന് രാവിലെ 10.30ന് പിഎസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ ജ്യോഗ്രഫി (കാറ്റഗറി നമ്പർ 376/2022) തസ്തികയിലേക്ക് 12ന് രാവിലെ 10.30ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (കാറ്റഗറി നമ്പർ 535/2023) തസ്തികയിലേക്ക് 13,14,15,19 20,21,22 തീയതികളിൽ രാവിലെ 10.30ന് പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ
പരീക്ഷ
കേരള സ്മാൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൽ (സിഡ്കോ) ലോവർ ഡിവിഷൻ അക്കൗണ്ടന്റ് (കാറ്റഗറി നമ്പർ 382/2024) തസ്തികയിലേക്ക് 14ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
വകുപ്പുതല പരീക്ഷ
ഫസ്റ്റ് ഗ്രേഡ് സർവേയർ/ഹെഡ് സർവെയർ (സ്പെഷ്യൽ ടെസ്റ്റ്-ഏപ്രിൽ 2024) പ്രായോഗിക പരീക്ഷ 13,14,15,16 തീയതികളിൽ രാവിലെ 5.30 മുതൽ തിരുവനന്തപുരം ജില്ലയിലെ ശംഖുംമുഖം കടപ്പുറത്ത് നടത്തും. ടൈംടേബിൾ,സിലബസ് എന്നിവ പി.എസ്.സി. വെബ്സൈറ്റിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |