ന്യൂഡൽഹി: തെലങ്കാനയിലെ കാഞ്ചാ ഗച്ചിബൗളി മേഖലയിലെ 400 ഏക്കർ വനം വെളുപ്പിക്കാൻ ശ്രമിച്ചതിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. സുസ്ഥിര വികസനം പ്രധാനമാണ്. അതിനെ അനുകൂലിക്കുന്നു. എന്നാൽ അതിനർത്ഥം ഒറ്റരാത്രി കൊണ്ട് 30 ബുൾഡോസറുകൾ ഉപയോഗിച്ച് വനം നശിപ്പിക്കുകയല്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. വിഷയത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. ഐ.ടി വികസനത്തിന്റെ പേരിലായിരുന്നു തെലങ്കാന സർക്കാരിന്റെ നടപടി. ആഗസ്റ്ര് 13ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |