തിരുവനന്തപുരം: സംസ്ഥാന വനിത, ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള ശ്രീചിത്ര ഹോമിന് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം. പരീക്ഷയെഴുതിയ 16 വിദ്യാർത്ഥികളും വിജയിച്ചു. 10 പെൺകുട്ടികളും 6 ആൺകുട്ടികളുമാണ് പരീക്ഷയെഴുതിയത്.ഗവ. സിറ്റി സ്‌കൂളിൽ 3 പേരും പാൽക്കുളങ്ങര എൻ.എസ്.എസ് സ്‌കൂളിൽ 4 പേരും ഗവ. മോഡൽ സ്‌കൂളിൽ 5 പേരും ഫോർട്ട് ഗേൾസ് ഹൈസ്‌കൂളിൽ 3 പേരും പരീക്ഷയെഴുതി. സാന്ത്വന, ആദിത്യ, സജീന, അശ്വതി, ആരതി, പ്രസീത, ചിഞ്ചു, ഗംഗ, ശിവന്യ, മേഘ, അഞ്ജലി, അനന്തപദ്മനാഭൻ, സൂര്യജിത്ത്, ബിപിൻ, ശിവ സുരേഷ്, ബിജുക്കുട്ടൻ എന്നിവരാണ് വിജയിച്ചവർ. എല്ലാവരും തുടർപഠനത്തിനുള്ള തയ്യാറെടുപ്പിലാണ്.വിജയിച്ച വിദ്യാർത്ഥികൾക്ക് മധുരവുമായി മുൻ ഡി.ഇ.ഒ സുരേഷ് ബാബു, ഡയറ്റ് കോർഡിനേറ്റർ ഗീത ലക്ഷ്മി, എ.ആർ.റഹീം എന്നിവരെത്തി കുട്ടികളുമായി വിജയം ആഘോഷിച്ചു. ഹോം സൂപ്രണ്ട് വി.ബിന്ദുവിന്റെ നേതൃത്വത്തിൽ എല്ലാവർക്കും മധുരം വിതരണം ചെയ്തു. കഴിഞ്ഞ 4 വർഷമായി ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെയും ഡയറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി 'നന്നായി പഠിക്കാം" എന്ന പദ്ധതി നടപ്പാക്കിയിരുന്നു. ഇതിനൊപ്പം ജില്ലാ കളക്ട്രേറ്റിന്റെ പദ്ധതിയുടെ ഭാഗമായുള്ള ട്യൂഷനും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി സ്‌പെഷ്യൽ ട്യൂഷനും നൽകിയിരുന്നതായി വി.ബിന്ദു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |