കോഴിക്കോട്: നന്മണ്ട കൊളത്തൂർ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആർദ്രം, ആരോഗ്യകേരളം പദ്ധതികളിലൂടെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കേരളമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. എ.കെ.ശശീന്ദ്രൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 95 ലക്ഷം, പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള 20.85 ലക്ഷം, ശൗചാലയ സമുച്ചയത്തിന് ബ്ലോക്ക് പഞ്ചായത്തിന്റെ 10 ലക്ഷം ഉൾപ്പെടെ 1.26 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം ഒരുക്കിയത്. ഒന്നാംനില പ്രവർത്തനക്ഷമമാക്കുന്നതിന് നവകേരളസദസിൽ 50 ലക്ഷം രൂപയും അനുവദിച്ചു. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുനിൽകുമാർ മുഖ്യാതിഥിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |