അമ്പലപ്പുഴ:കരുമാടി ഗവ.ആയൂർവേദ ആശുപത്രിക്ക് സമീപത്തെ വാട്ടർ ടാപ്പ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. പൊട്ടിയ ടാപ്പിൽ നിന്ന് ആഴ്ചകളായി ശുദ്ധജലം ഒഴുകുകയാണ്.പമ്പിംഗ് നിർത്തുമ്പോൾ ടാപ്പിലൂടെ മലിനജലം അകത്തേക്ക് കയറുകയും ചെയ്യുന്നു. ഇങ്ങനെ കയറുന്ന മലിനജലമാണ് പിന്നീട് പമ്പിംഗ് ആരംഭിക്കുമ്പോൾ പൈപ്പിലൂടെ വീടുകളിലെത്തുന്നത്.ബന്ധപ്പെട്ട അധികൃതരെ നിരവധി തവണ അറിയിച്ചിട്ടും പരിഹാരം ഉണ്ടായില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഉടൻ പരിഹാരം കാണണമെന്ന് പൊതു പ്രവർത്തകരായ കരുമാടി മോഹൻ, ചമ്പക്കുളം രാധാകൃഷ്ണൻ, അമ്പലപ്പുഴ ഉത്തമൻ എന്നിവർ ആവശ്യപ്പട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |