തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണ സോഫ്റ്റ് വെയർ ആയ സ്പാർക്കുമായും ആധാറുമായും ബന്ധിപ്പിക്കുന്ന ബയോമെട്രിക് പഞ്ചിംഗ് മെഷീൻ സ്ഥാപിക്കാത്ത സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾ,അർദ്ധസർക്കാർ സ്ഥാപനങ്ങൾ,ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ,സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്പാർക്കും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫെയ്സ് റെഗ്നിഷൻ സംവിധാനം സ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ടു.നിലവിൽ ഇവിടങ്ങളിൽ സാധാരണ പഞ്ചിംഗ് സംവിധാനമോ, മസ്റ്റർ റോളിൽ ഒപ്പിടുകയോ മാത്രമാണ് ചെയ്യുന്നത്.കൂടുതൽ സമയം ഓഫീസിൽ നിന്ന് വിട്ടുനിന്നാൽ ലീവിനേയും ശമ്പളത്തേയും ബാധിക്കുമെന്നതാണ് ഇതിന്റെ പ്രയോജനം.നിലവിൽ സെക്രട്ടേറിയറ്റ്,കളക്ട്രേറ്റുകൾ പോലെ കൂടുതൽ ജീവനക്കാരുള്ള സർക്കാർ സ്ഥാപനങ്ങളിൽ മാത്രമാണ് ബയോമെട്രിക് പഞ്ചിംഗ് സംവിധാനമുള്ളത്.എൻ.ഐ.സി.യാണ് പുതിയ മൊബൈൽ സംവിധാനം വികസിപ്പിച്ചത്.ഇത് പരീക്ഷണാടിസ്ഥാനത്തിൽ ചില ഓഫീസുകളിൽ സ്ഥാപിച്ചിരുന്നു. പ്രവർത്തനം തൃപ്തികരമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എല്ലാ ഓഫീസിലേക്കും വ്യാപിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |