കൊല്ലം: നിയുക്ത യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി മുതിർന്ന കോൺഗ്രസ് നേതാവ് സി.വി.പത്മരാജനെ വീട്ടിലെത്തി സന്ദർശിച്ച് അനുഗ്രഹം വാങ്ങി. ഇരുവരും തമ്മിൽ അല്പനേരം ആശയവിനിമയം നടത്തി. സി.വി.പത്മരാജൻ, അടൂർ പ്രകാശിന് നടരാജ വിഗ്രഹം നമ്മാനിച്ചു. തന്റെ രാഷ്ട്രീയ ജീവിതത്തിൽ കൊല്ലം ജില്ലയ്ക്ക് വലിയ സ്ഥാനമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ഈ സ്ഥാനങ്ങളൊക്കെ ലഭിച്ചതിൽ കൊല്ലം ജില്ലയ്ക്കും കൊല്ലം എസ്.എൻ കോളേജിനും വലിയ പങ്കുണ്ട്. കെ.എസ്.യു പ്രവർത്തകൻ ആയിരിക്കുമ്പോൾ മുതൽ സി.വി.പത്മരാജൻ താൻ അടക്കമുള്ളവർക്ക് വലിയ പിന്തുണയാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ബിന്ദുകൃഷ്ണ, സൂരജ് രവി, എ.കെ.ഹഫീസ് അടക്കമുള്ള നേതാക്കളും അടൂർ പ്രകാശിനൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |