ന്യൂഡൽഹി: കാശ്‌മീർ പ്രശ്നം പരിഹരിക്കാൻ വി.പി.സിംഗ് മുതൽ മൻമോഹൻ സിംഗ് വരെ നേതൃത്വം നൽകിയ ആറിൽപ്പരം കേന്ദ്ര സർക്കാരുകൾ തന്റെ സഹായം തേടിയിരുന്നുവെന്ന് വെളിപ്പെടുത്തി വിഘടനവാദി നേതാവ് യാസിൻ മാലിക്.
2006ൽ സമാധാനശ്രമങ്ങളുടെ ഭാഗമായി ഐ.ബിയുടെ അഭ്യർത്ഥന മാനിച്ച് പാക് ഭീകരൻ ഹാഫിസ് സയ്ദിനെ പാകിസ്ഥാനിൽ പോയി കണ്ടിരുന്നു. ലഷ്കറെ ത്വയ്ബ സ്ഥാപകനാണ് ഹാഫിസ് സയ്ദ്. അന്നത്തെ ഐ.ബി സ്‌പെഷ്യൽ ഡയറക്‌ടർ വി.കെ. ജോഷിയുടെ അഭ്യർത്ഥനയെ തുടർന്നാണ് ചർച്ചകൾക്ക് പോയത് .രാജ്യത്ത് ബോംബ് സ്‌ഫോടനങ്ങൾ തുടർച്ചയായ സാഹചര്യത്തിലായിരുന്നു നീക്കങ്ങൾ.
പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി വന്നയുടൻ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് എൻ.കെ. നാരായണൻ എന്നിവരെക്കണ്ട് ചർച്ചയുടെ വിശദാംശങ്ങൾ അറിയിച്ചു. തന്റെ പരിശ്രമത്തിനും, ക്ഷമയ്‌ക്കും, സമർപ്പണത്തിനും
മൻമോഹൻ സിംഗ് നന്ദി അറിയിച്ചു. ഭീകര ഫണ്ടിംഗ് കേസിൽ ഇയാൾക്ക് വധശിക്ഷ നൽകണമെന്ന് എൻ.ഐ.എ ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിനെ എതിർത്തു കൊണ്ടാണ് കോടതിയിൽ യാസിൻ മാലിക്കിന്റെ വെളിപ്പെടുത്തൽ
ഡോവലും വന്നു
കണ്ടിരുന്നു
ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ തന്നെ ജയിലിൽ വന്നു കണ്ടിരുന്നു. . അന്ന് എ.ബി. വാജ്പേയിയാണ് പ്രധാനമന്ത്രി. ഐ.ബി സ്‌പെഷ്യൽ ഡയറക്‌ടറായിരുന്നു ഡോവൽ. അന്നത്തെ ഐ.ബി. ഡയറക്‌ടറുമായി കൂടിക്കാഴ്ചയൊരുക്കി. കാശ്‌മീർ പ്രശ്നം പരിഹരിക്കാൻ ചർച്ചകൾ നടക്കണമെന്ന താത്പര്യം വാജ്പേയിക്കുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായും ചർച്ച നടത്തി. 2006ൽ
യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് ഉദ്യോഗസ്ഥരെ സന്ദർശിച്ചെന്നും യാസിൻ മാലിക്
വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |