കണ്ണൂർ: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ഇയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ലയൺസ് ക്ലബ്ബുകൾ ചേർന്ന് കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ഗൈനക്ക് സൊസൈറ്റിയുടെ സഹകരണത്തോടെ കണ്ണൂർ സൗത്ത് ബസാറിലുള്ള ഏർലി ക്യാൻസർ ഡിറ്റക്ഷൻ സെന്ററിൽ നടത്തിയ സൗജന്യ കാൻസർ നിർണ്ണയ മെഗാ ക്യാമ്പ് ഡിസ്ട്രിക്ട് ഗവർണ്ണർ കെ.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ 'ആരോഗ്യം ആനന്ദം അകറ്റാം കാൻസർ' പദ്ധതിയുടെ കൂടി ഭാഗമായാണ് പരിപാടി. മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡന്റ് ഡി. കൃഷ്ണ നാഥ പൈ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി ഡോ. മീതു മനോജ് സ്വാഗതവും ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് സെക്രട്ടറി അഡ്വ. വിനോദ് ഭട്ടതിരിപ്പാട് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |