കൊൽക്കത്ത: എസിക്കുള്ളിൽ പാമ്പിനെ കണ്ടെത്തി. നോർത്ത് 24പർഗാനാസിലെ തപസ് ബൈദ്യ എന്നയാളുടെ വീട്ടിലാണ് സംഭവം. ശനിയാഴ്ച രാത്രി തപസ് ബൈദ്യയുടെ മകൾ എസി ഓൺ ചെയ്തപ്പോൾ വിചിത്രമായൊരു ശബ്ദം കേട്ടിരുന്നു തുടർന്ന് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്.
റാറ്റ് സ്‌നേക്ക് ആണ് എസിക്കുള്ളിൽ എത്തിയത്. വിഷമില്ലാത്ത പാമ്പാണിത്. 'വിചിത്രമായ ശബ്ദം കേട്ടതോടെ പേടി തോന്നി. തുടർന്ന് എസി പരിശോധിക്കവേ പാമ്പ് തല പുറത്തേക്കിടുകയായിരുന്നു.'- ബൈദ്യ പറഞ്ഞു.
തുടർന്ന് തപസ് ബൈദ്യ എസി സർവീസ് ടെക്നീഷ്യൻമാരെ വിളിച്ചു. എന്നാൽ പാമ്പിനെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് കുടുംബം വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. എസിക്കുള്ളിൽ പാമ്പ് ചുരുണ്ടുകിടക്കുകയായിരുന്നു. വനം വകുപ്പ് സംഘം പാമ്പിനെ പുറത്തെടുത്ത ശേഷം സുരക്ഷിത കേന്ദ്രത്തിലെത്തിച്ച് അതിനെ തുറന്നുവിടുകയായിരുന്നു.
എസിക്കകത്ത് നിന്ന് പാമ്പിന്റെ തൊലിയും കണ്ടെത്തി. പ്രധാനമായും പല്ലികൾ, പ്രാണികൾ എന്നിവയാണ് റാറ്റ് സ്‌നേക്കുകളുടെ ഭക്ഷണം. ആഹാരം തേടിയായിരിക്കാം പാമ്പ് എസിക്കകത്ത് കയറിയതെന്ന് വനം ഉദ്യോഗസ്ഥൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |