SignIn
Kerala Kaumudi Online
Friday, 13 June 2025 10.21 AM IST

പത്താം ക്ളാസിൽ  വിജയശതമാനം  കുറഞ്ഞതിൽ  അന്വേഷണമുണ്ടാകും; ഒന്നാം ക്ലാസിന് എൻട്രൻസ് പരീക്ഷ വേണ്ടെന്നും മന്ത്രി

Increase Font Size Decrease Font Size Print Page
v-sivankutty

തിരുവനന്തപുരം: ഒന്നാം ക്ളാസിൽ പ്രവേശനം നേടുന്നതിനായി എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ളസ് വൺ പ്രവേശനത്തിന് യാതൊരുവിധത്തിലുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി.

'സംസ്ഥാനത്ത് എല്ലാ സ്‌കൂളുകളിലും ഈ മാസം 20ന് പിടിഎ യോഗം ചേരണം. മേയ് 25, 26 തീയതികളിൽ സ്‌കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. ക്ളാസ് മുറികളുടെ സുരക്ഷ ഉറപ്പുവരുത്തണം. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്‌കൂളുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കണം. നിർമാണം നടക്കുന്ന സ്ഥലം വേർതിരിക്കണം.

പിടിഎയുടെ അനധികൃത പിരിവ് അനുവദിക്കില്ല. ഇത്തരം സ്‌കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പിടിഎയും അദ്ധ്യാപകരും തദ്ദേശ സ്ഥാപനങ്ങളും സുരക്ഷാ അവലോകനം നടത്തണം. പുകയില, ലഹരി വിരുദ്ധ ബോർഡുകൾ സ്ഥാപിക്കണം. കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പാക്കണം'- മന്ത്രി നിർദേശിച്ചു.

എസ്‌എസ്‌എൽസി പരീക്ഷയിൽ ഇത്തവണ വിജയശതമാനം കുറഞ്ഞതിൽ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. വിജയശതമാനം കുറഞ്ഞ പത്ത് സർക്കാർ എയ്‌ഡഡ് സ്‌കൂളുകളുടെ ലിസ്റ്റ് എടുത്തു. ഇക്കാര്യത്തിൽ പ്രത്യേക പരിശോധന നടത്താൻ നിർദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

TAGS: SIVANKUTTY, SCHOOL REOPENING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.