മലപ്പുറം;പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനായി നീക്കി വച്ച ഫണ്ടുകൾ വക മാറ്റി ചെലവഴിക്കരുതെന്ന് വിടുതലൈ ചിരുത്തൈകൾ കക്ഷി (വി.സി. കെ ) ജില്ലാ പ്രവർത്തക യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ദേശീയ ഹെഡ് ക്വാർട്ടേഴ്സ് സെക്രട്ടറിയും കേരള സംസ്ഥാന ഓർഗനൈസറുമായ ഇളം ചെഗവേര യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ടി. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി മുഹമ്മദ് ഹസ്സൻ (ബാബു) (പ്രസിഡന്റ്), ചന്ദ്രൻ പരിയാപുരം, ഉബൈദുള്ള തിരൂർ,സിനി എടവണ്ണ (ജനറൽ സെക്രട്ടറിമാർ), ഷബീബ് പുളിക്കൽ (ട്രഷറർ) ഉണ്ണികൃഷ്ണൻ കുന്നക്കാവ് (മീഡിയാ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |