ചെറുവത്തൂർ: അമിഞ്ഞിക്കോട് അഴീക്കോടൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് സാമൂഹ്യ വിപത്ത് നാടിനെ രക്ഷിക്കാൻ ഒരുമിച്ച് പൊരുതാം ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഡിവൈ.എസ്.പി സി.കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ പൊലീസ് ഓഫീസർ സുരേശൻ കാനം ലഹരി വിരുദ്ധ ക്ലാസ്സെടുത്തു. സി.പി.എം ചെറുവത്തൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടി.നാരായണൻ, പി.വിജയൻ,നേതൃസമിതി കൺവീനർ ടി.തമ്പാൻ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച സി.ഡി.എസിനുള്ള ഒന്നാംസ്ഥാനം നേടിയ ചെറുവത്തൂർ സി.ഡി എസ് ചെയർപേഴ്സൺ ശ്രീജയെ ചടങ്ങിൽ അനുമോദിച്ചു. പ്രസിഡന്റ് പി.രാധാകൃഷ്ണന്റെ അദ്ധ്യക്ഷത വഹിച്ചു.വി. ഉണ്ണികൃഷ്ണൻ സ്വാഗതവും എം. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |