ഏഴിലോട്:കുഞ്ഞിമംഗലം തെക്കുമ്പാട് എ.കെ.ജി സ്മാരക സമിതി ആൻഡ് ഗ്രന്ഥാലയം അഫിലിയേഷൻ പ്രഖ്യാപനവും സാംസ്‌കാരിക സായാഹ്നവും വാർഡ് മെമ്പർ വി.ലക്ഷ്മണന്റെ അദ്ധ്യക്ഷതയിൽ നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ.ശ്രീധരൻഅഫിലിയേഷൻ പ്രഖ്യാപനം നടത്തി. സാംസ്‌കാരിക സായാഹ്നം പു.ക.സ ജില്ലാ കമ്മിറ്റി അംഗംഎം. പ്രസാദ് ഉദ്ഘാടനം ചെയ്തു. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. പ്രാർത്ഥന മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി.ദീബു , കെ.വി.വാസു, വി.ശങ്കരൻ എന്നിവർ സംസാരിച്ചു. കുട്ടികൾക്കുള്ള ഉപഹാരങ്ങൾ കെ.ചന്ദ്രൻ വിതരണം ചെയ്തു.കെ.വി. വിനോദ് സ്വാഗതവും ടി.വൽസൻ നന്ദിയും പറഞ്ഞു. അംഗനവാടി കലോത്സവവും എ.കെ.ജി സമിതി ബാലവേദി, വനിതാവേദി പ്രവർത്തകർ അവതരിപ്പിച്ച കലാസന്ധ്യയും യുവധാര ആലപ്പടമ്പ് അവതരിപ്പിച്ച സംഗീതശിൽപവും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |