കാഞ്ഞങ്ങാട്: കേരള ലോക്കൽ ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ സംഘടിപ്പിച്ചിട്ടുള്ള സംരക്ഷണയാത്രയുടെ ഉദ്ഘാടനം രാജ് മോഹൻ ഉണ്ണിത്താൻ എം.പി. നിർവഹിച്ചു . കെ.പി.സി സി സെക്രട്ടറി എം.അസിനാർ മുഖ്യപ്രഭാഷണം നടത്തി. കെ.എൽ.ഇ.ഒ സംസ്ഥാന പ്രസിഡന്റ് നൈറ്റോ ബേബി അരീക്കൽ അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോസഫ് മത്തോലി, കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് സതീശൻ പരക്കാട്ടിൽ, കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് എൻ. അജയകുമാർ, ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രവീൺ തോയമ്മൽ, സെറ്റോ വൈസ് ചെയർമാൻ വി.എം.രാജേഷ്, കെ.എൽ.ഇ.ഒ സംസ്ഥാന സെക്രട്ടറി പി.ജയരാജൻ , ജില്ലാ സെക്രട്ടറി എസ്.എൻ സിന്ധു ,സംസ്ഥാന ട്രഷറർ ബിനു വർഗീസ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ജോൺ സ്റ്റീഫൻ സ്വാഗതവും ജില്ലാ പ്രസിഡന്റ് വി.ദീപാ മോൾ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |