കാസർകോട്: ദേശീയപാത നിർമാണം നടക്കുന്ന പ്രദേശങ്ങളിൽ കാലവർഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ മതിയായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എം.എൽ.എ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ജീവരക്ഷയ്‌ക്കുള്ള മതിയായ മുൻകരുതൽ സ്വീകരിക്കാതെയാണ് പലയിടത്തും പ്രവൃത്തി നടത്തുന്നതെ്. മട്ടലായിൽ തിങ്കളാഴ്‌ച ഉണ്ടായ അപകടത്തിന്റെ പശ്‌ചാത്തലത്തിൽ മട്ടലായിക്കുന്നിലും വീരമലയിലും ഉൾപ്പെടെ ജില്ലയിൽ നിർമാണം നടക്കുന്ന പ്രദേശങ്ങളിൽ ആവശ്യമായിടത്തെല്ലാം ദേശീയ പാത അതോറിറ്റി സുരക്ഷാ മുൻകരുതൽ നടപടികൾ ഉറപ്പാക്കണം. ദേശീയപാത അതോറിറ്റിയുടെ ഉന്നതതല സംഘം അപകടഭീഷണിയുള്ള പ്രദേശങ്ങൾ കാലവർഷത്തിന് മുമ്പായി സന്ദർശിക്കണമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |