2011
ജൂൺ 20 വെസ്റ്റ് ഇൻഡീസിനെതിരെ കിംഗ്സ്ടണിൽ അരങ്ങേറ്റം. ആദ്യ ഇന്നിംഗ്സിൽ നേടിയത് 4 റൺസ് മാത്രം.
9230
റൺസ് സമ്പാദ്യം. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ നാലാമത്തെ ബാറ്റർ. സച്ചിൻ , ദ്രാവിഡ്, ഗാവസ്കർ എന്നിവർക്ക് മാത്രം പിന്നിൽ.
68
ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ചു. 40 കളികളിൽ വിജയം നൽകി. 11 സമനിലകൾ. 17 തോൽവികൾ.24 ഹോം ടെസ്റ്റുകളിലും 16 എവേ ടെസ്റ്റുകളിലും നായകനായി വിജയം. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിജയങ്ങൾ നൽകിയ നായകൻ.
7
ഇരട്ട സെഞ്ച്വറികളാണ് കരിയറിൽ നേടിയിട്ടുള്ളത്.18 മാസത്തെ വേളയിലാണ് ഇതിൽ ആറ് ഇരട്ടസെഞ്ച്വറികൾ നേടിയത്. 2016ജൂലായിൽ വെസ്റ്റ് ഇൻഡീസിനെതിരെ(200) നോർത്ത് സൗണ്ടിലായിരുന്നുആദ്യ ഡബിൾ. ഒക്ടോബറിൽ ന്യൂസിലാൻഡിനെതിരെ ഇൻഡോറിലായിരുന്നു അടുത്തത് (211). ഇംഗ്ളണ്ട് (235), ബംഗ്ളാദേശ് (204) ശ്രീലങ്ക ( 213,243),ദക്ഷിണാഫ്രിക്ക (254) എന്നിവർക്ക് എതിരെയായിരുന്നു മറ്റ് ഡബിൾ സെഞ്ച്വറികൾ. തുടർച്ചയായി രണ്ട് ടെസ്റ്റുകളിൽ ഡബിൾ സെഞ്ച്വറി നേടിയ താരം.
2012 ജനുവരിയിൽ അഡ്‌ലെയ്ഡിൽ ഓസ്ട്രേലിയയ്ക്ക് എതിരെ ആദ്യ സെഞ്ച്വറി. 116 റൺസാണ് നേടിയത്.
2024 നവംബറിൽ ഓസ്ട്രേലിയയ്ക്ക് എതിരെ പെർത്തിൽ അവസാന സെഞ്ച്വറി.
2025 ജനുവരിയിൽ സിഡ്നിയിൽ ഓസ്ട്രേലിയയ്ക്ക് എതിരെ അവസാന ടെസ്റ്റ്
123 ടെസ്റ്റുകൾ
9230 റൺസ്
254* ഉയർന്ന സ്കോർ
46.85 ശരാശരി
30 സെഞ്ച്വറികൾ
31 അർദ്ധസെഞ്ച്വറികൾ
121 ക്യാച്ചുകൾ
1027 ബൗണ്ടറികൾ
30 സിക്സുകൾ
55.57 സ്ട്രൈക്ക് റേറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |