പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പിൽ അക്രെഡിറ്റഡ് എൻജിനീയർ, ഓവർസീയർ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എഞ്ചിനീയറിംഗിൽ ബിടെക്, ഡിപ്ലോമ, ഐ.ടി.ഐ വിദ്യാഭ്യാസയോഗ്യതയുളള പട്ടിക വിഭാഗക്കാർക്കാണ് അവസരം. പ്രായപരിധി 21- 35. പരിശീലന കാലാവധി ഒരുവർഷം. പ്രതിമാസ ഓണറേറിയം 18,000. നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഫോട്ടോ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ 20ന് വൈകിട്ട് അഞ്ചിന് മുമ്പ് സമർപ്പിക്കണം. അപേക്ഷഫോം പട്ടികജാതി വികസന ഓഫീസുകളിൽ നിന്ന് ലഭിക്കും. 0468 2322712.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |