കൊച്ചി: പീഡനക്കേസിൽ നാളുകളായി ഒളിവിൽ കഴിയുകയായിരുന്ന യുവാവ് അറസ്റ്റിൽ. ഇടുക്കി ഇടിഞ്ഞമല ശാന്തിഗ്രാം പാലമൂട്ടിൽ വീട്ടിൽ നന്ദൻ സതീഷിനെയാണ് (നന്ദൻമോൻ-24) തൃക്കാക്കര എസ്.എച്ച്.ഒ എ.കെ.സുധീറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. അന്യജില്ലക്കാരിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിന് പ്രതിയാക്കി 2023 ലാണ് കേസെടുത്തത്. ഒളിവിൽ പോയ പ്രതി കേരളത്തിന്റെ വിവിധഭാഗങ്ങളിൽ വ്യാജപേരുകളിൽ കഴിയുകയായിരുന്നു.ശാസ്ത്രിയമായ അന്വേഷണത്തിലാണ് ഒളിസങ്കേതം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.പി.ഒമാരായ ഇ.കെ.സുജിത്ത്, ഗുജറാൾ സി ദാസ് എന്നിവരും അന്വേഷണ സംഘത്തിലുൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |