തൃശൂർ: ജില്ലാ സഹകരണ ആശുപത്രിയിൽ നടന്ന ലോക നഴ്‌സസ് ദിനാഘോഷം കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷാജൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി എൻ.എ.ബി.എച്ച് കോ-ഓർഡിനേറ്റർ അമ്മിണി ഈശോ അദ്ധ്യക്ഷയായി. ആശുപത്രി പ്രസിഡന്റ് ടി.കെ.പൊറിഞ്ചു മുഖ്യപ്രഭാഷണം നടത്തി. ബെസ്റ്റ് സ്റ്റാഫ് നഴ്‌സ് അവാർഡ് വിന്നർ ലിൻസി പീറ്റർ മുഖ്യാതിഥിയായി. ആശുപത്രി ഡയറക്ടർമാരായ സതി, എ.ആർ.രാമചന്ദ്രൻ, സി.കെ.വിനോദ്, പി.എം.ശരത്കുമാർ, സെക്രട്ടറി ഇൻചാർജ് ജോസി തോമസ്, ഡോ. കെ.രാമദാസ് (മെഡിക്കൽ സൂപ്രണ്ട്), നഴ്‌സിംഗ് ട്യൂട്ടർ സ്‌നേഹ ജോസ് എന്നിവർ സംസാരിച്ചു. ആശുപത്രി ഹെഡ് നഴ്‌സ് ഡെയ്‌സി വിൻസെന്റ് സ്വാഗതവും കെ.ജി.സിജി നന്ദിയും പറഞ്ഞു.
ജില്ലാ സഹകരണ ആശുപത്രിയിൽ നടന്ന ലോക നഴ്‌സസ് ദിനാഘോഷം പി.കെ.ഷാജൻ ഉദ്ഘാടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |