തൃശൂർ: കേരളാ സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ സ്റ്റേറ്റ് ചെസ് ടെക്‌നിക്കൽ കമ്മിറ്റി തൃശൂർ ശക്തൻ തമ്പുരാൻ കോളേജിൽ സംഘടിപ്പിച്ച ജില്ലാ സീനിയർ ചെസ് സെലക്ഷൻ ടൂർണമെന്റിൽ സത്യകി ഗോകുൽ ജേതാവായി. നിരഞ്ജൻ മുരളിധരൻ, കെ.ബി.അനൂപ്, എ.വി.അനന്ത് എന്നിവർ യഥാക്രമം രണ്ട് മുതൽ നാല് വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂൺ 14, 15 തീയതികളിൽ തൃശൂരിൽ നടക്കാനിരിക്കുന്ന സംസ്ഥാന സീനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ ഇവർ ജില്ലയെ പ്രതിനിധീകരിച്ച് കളിക്കും. സംസ്ഥാന ചെസ് ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ ജോ പറപ്പിള്ളി മത്സരങ്ങളുടെ ഉദ്ഘാടനവും ഡോ. പി.കെ.പ്രിയൻ സമ്മാനദാനവും നിർവഹിച്ചു. പ്രൊഫ. എൻ.ആർ.അനിൽകുമാർ, കെ.എസ്.പ്രീത, പി.എ.അലി, പ്രസാദ് കുമാർ, മനിൽ, സി.ടി.അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |