കൊല്ലം: സിദ്ധാർത്ഥ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പള്ളിമൺ സിദ്ധാർത്ഥ ക്യാമ്പസിൽ ആരംഭിച്ച ബുദ്ധ പൗർണമി ആഘോഷങ്ങൾ ഫൗണ്ടേഷന്റെ സ്ഥാപകനും സെക്രട്ടറിയുമായ സുരേഷ് സിദ്ധാർത്ഥ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കും മുതിർന്നവർക്കുമായി സെമിനാറുകൾ, നിർദ്ധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം, കഥാപ്രസംഗം, സംഗീതവിരുന്ന് എന്നിവ 23 വരെ നടക്കും.
23ന് രാവിലെ 11ന് കെ. ജയകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ അദ്ധ്യയന വർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും സമ്മാനങ്ങൾ നൽകും. പഠനോപകരണ വിതരണവും നടക്കും. തുടർന്ന് ഒരു മണിക്കൂർ അദ്ധ്യാപകർക്കുള്ള ബോധവത്കരണ സെമിനാറിൽ അദ്ദേഹം പ്രഭാഷണം നടത്തും. ഇന്നലെ നടന്ന ചടങ്ങിൽ
പ്രിൻസിപ്പൽ രോഹിണി, അദ്ധ്യാപകർ, രക്ഷാകർത്തൃ പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക രംഗത്തെ മികച്ച വ്യക്തിത്വങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |