കണ്ണൂർ: കണ്ണൂരിലെ പാനൂരിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ചെണ്ടയാടിൽ കാടുവെട്ടിതെളിക്കാൻ എത്തിയവരാണ് ബോംബ് ആദ്യം കണ്ടത്. ഉടൻ ഇവർ പൊലീസിൽ വിവരമറിയിച്ചു. ഈ സ്ഥലത്ത് 2024 ഏപ്രിലിൽ ബോംബ് നിർമ്മാണത്തിനിടെ ഒരാൾ കൊല്ലപ്പെടുകയും ഇതിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്ത് വ്യാപകമായ പരിശോധനയാണ് പൊലീസും ബോംബ് സ്‌ക്വാഡും ചേർന്ന് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |