മാവുങ്കാൽ: മൂന്ന് ദിവസങ്ങളിലായി അടിയാർകാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് നടന്നു വരുന്ന പ്രതിഷ്ഠാദിന മഹോൽസവം ഇന്ന് സംക്രമപൂജയോട് കൂടി സമാപിക്കും. പ്രതിഷ്ഠാദിനാഘോഷങ്ങളുടെ ഭാഗമായി അതിയാമ്പൂർ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ കലവറ വിഭവങ്ങൾ സമർപ്പിച്ചു.കുട്ടികൾക്കുളള ചിത്രരചനാ മത്സരം, പുരാണ വിജ്ഞാന പരീക്ഷ, ചിത്രകാരൻ കിരൺബാബു മണൽ ഒരുക്കിയ ചിത്രപ്രദർശനവും, ശ്രീ പാടാർകുളങ്ങര ക്ഷേത്ര വാദ്യ സംഘം അവതരിപ്പിക്കുന്ന ശിങ്കാരിമേളം, ശ്രീ വിശ്വകർമ്മ ഭജന സംഘത്തിന്റെ നേതൃത്വത്തിൽ ഭക്തിഗാനസുധയും നടക്കും. ഇന്ന് വൈകീട്ട് 7ന് നടക്കുന്ന സമാദരത്തിൽ ശിൽപ്പി കാനായി കുഞ്ഞിരാമൻ, സാഹിത്യകാരൻ നാലപ്പാടം പത്മനാഭൻ എന്നിവരെ ആദരിക്കും. എം.സി.മുരളീധരൻ മുഖ്യാതിഥിയാകും. സുകുമാരൻ പെരിയച്ചൂർ ആദരഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |