കോട്ടായി: ആൺകുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് ട്യൂട്ടർമാരെ നിയമിക്കുന്നു. യു.പി വിഭാഗത്തിൽ അഞ്ച്, ആറ്, ഏഴ് കാസുകളിലേക്കും ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങൾക്കും ട്യൂട്ടർമാരെ നിയമിക്കും. യു.പി വിഭാഗത്തിൽ ടി.ടി.സിയും ഹൈസ്‌കൂൾ വിഭാഗത്തിൽ ഡിഗ്രിയും ബി.എഡുമാണ് യോഗ്യത. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബയോഡേറ്റ സഹിതം മെയ് 20 ന് വൈകീട്ട് അഞ്ചിനകം കുഴൽമന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നൽകണം. ഫോൺ: 8547630127
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |