കൊച്ചി: ചാലക്കുടി മേഖലയിൽ പുതുതായി കണ്ടുപിടിച്ച മഞ്ഞകൂരി ഇനമായ ഹോറബാഗ്രസ് ഒബ്സ്കുറസിന്റെ വംശവർദ്ധനവിനായി കുഞ്ഞുങ്ങളെ വെറ്റിലപ്പാറയ്ക്കടുത്തുള്ള നദിയിൽ നിക്ഷേപിച്ചു. ശാസ്ത്രജ്ഞർ അടുത്തിടെ കണ്ടുപിടിച്ച മഞ്ഞക്കൂരിയാണ് ഹോറബാഗ്രസ് ഒബ്സ്ക്യൂറസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ മത്സ്യം. ഐ.സി.എർ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.സി.എ.ആർ.എൻ.ബി.എഫ് ജിർ ഡയറക്ടർ ഡോ. കാജൽ ചക്രവർത്തി അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാന്റി ജോസഫ്, വനംവകുപ്പിന്റെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രഞ്ജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |