തൃശൂർ: സി.ബി.എസ്.ഇ ബോർഡിന്റെ 10,12 ക്ലാസുകളിലെ പരീക്ഷാഫലം പുറത്തു വന്നതോടെ മികച്ച വിജയവുമായി ജില്ലയിലെ സ്‌കൂളുകൾ. തൃശൂർ ദേവമാതാ സ്‌കൂളിൽ പത്തിൽ 227 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 56 പേർക്ക് എ1 ലഭിച്ചു. 72 പേർക്ക് 95 ശതമാനത്തിൽ കൂടുതൽ മാർക്കും 68 പേർക്ക് 90-95 ശതമാനം മാർക്കും 76 പേർക്ക് 75 -90 ശതമാനം വരെ മാർക്കും നേടി. 216 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. 11 പേർ ഫസ്റ്റ് ക്ലാസ് നേടി. 12-ാം ക്ലാസിൽ 330 പേർ പരീക്ഷയെഴുതിയതിൽ 117 പേർക്ക് എ1 ലഭിച്ചു. 126 പേർ 95 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. 88 പേർ 90-95 ശതമാനത്തിനിടയിലും 110 പേർ 75-90 ശതമാനത്തിനിടയിലും മാർക്ക് നേടി. 324 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. ആറു പേർ ഫസ്റ്റ് ക്ലാസ് നേടി. ജില്ലയിലെ മറ്റ് സ്‌കൂളുകളിലും ഉന്നത വിജയമാണ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |