അഞ്ചൽ: ഇക്കഴിഞ്ഞ സി.ബി.എസ്.ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയിൽ അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്കൂൾ ഉജ്ജ്വല വിജയം കരസ്ഥമാക്കി. പ്ലസ് ടു പരീക്ഷയിൽ 96 ശതമാനം മാർക്ക് നേടി ഭാഗ്യ ഗിരീഷ് സയൻസ് ഗ്രൂപ്പിലും 92 ശതമാനം മാർക്ക് നേടി റോഷൻ റാവുത്തർ കോമേഴ്സിലും 93 ശതമാനം മാർക്ക് നേടി ജോഷ്ലിൻ മറിയം ജേക്കബ് ഹുമാനിറ്റീസിലും സ്കൂൾ ടോപ്പർ ആയി. ഭാഗ്യ ഗിരീഷ്, അഞ്ജിമാ രാജ്, മാളവിക സജി എന്നീ കുട്ടികൾ പന്ത്രണ്ടാം ക്ലാസിൽ 100 ൽ 100 മാർക്ക് നേടി. പത്താം ക്ലാസിൽ സിദ്ധാർത്ഥ് ജ്യോതി 97 ശതമാനം മാർക്ക് നേടി സ്കൂൾ ടോപ്പറായി. ഏഴോളം വിദ്യാർത്ഥികൾ പ്രധാന വിഷയങ്ങളിൽ നൂറിൽ നൂറ് മാർക്ക് ലഭിച്ചു. പന്ത്രണ്ടാം ക്ലാസിൽ ആകെ പരീക്ഷ എഴുതിയ കുട്ടികളിൽ പന്ത്രണ്ട് കുട്ടികൾ 90 ശതമാനത്തിന് മുകളിലും മാർക്ക് നേടി. 36 കുട്ടികൾക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു.
പത്താം ക്ലാസ് പരീക്ഷ എഴുതിയ കുട്ടികളിൽ 28 കുട്ടികൾ 90 ശതമാനത്തിന് മുകളിലും 54 കുട്ടികൾ ഡിസ്റ്റിംഗ്ഷനും കരസ്ഥമാക്കി. ഉന്നത വിജയം നേടിയ കുട്ടികളെ സ്കൂൾ ചെയർമാൻ ഡോ. വി.കെ. ജയകുമാർ, ഡയറക്ടർ ഡോ. ശബരീഷ് ജയകുമാർ എന്നിവർ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |