ന്യൂഡൽഹി: സംസ്ഥാന ബി.ജെ.പിയിലെ പുന:സംഘടനയുമായി ബന്ധപ്പെട്ട് അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ ദേശീയ നേതൃത്വവുമായി ചർച്ച തുടങ്ങി. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികളിൽ വിശ്വസ്‌തരായ നേതാക്കൻമാരെ നിയമിക്കാൻ ലക്ഷ്യമിട്ടാണ് ചർച്ചകളെന്നറിയുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമായിട്ടും അത് കണ്ടില്ലെന്ന് നടിക്കുന്നവരാണ് കോൺഗ്രസും ഇന്ത്യാ മുന്നണിയുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പാകിസ്ഥാന് ഭ്രാന്തിന്റെ ചികിത്സയാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഭാരതം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |