കൊല്ലം: കുണ്ടറയിൽ ക്ഷേത്രത്തിലെ ചടങ്ങിനിടെ ഷവർമ്മയുടെ പേരിൽ വിവാദ പ്രസംഗം നടത്തി കേസരി വാരികയുടെ മുഖ്യപത്രാധിപർ എൻ ആർ മധു. കേരളത്തിലെ തെരുവിലൂടെ വൈകിട്ട് സഞ്ചരിച്ചാൽ ശ്മശാനത്തിലൂടെ സഞ്ചരിക്കുന്ന അവസ്ഥയാണെന്നും അവിടെ നമ്മൾ ശവ വർമ്മയാണ് കഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിക്കുന്നത് "വർമ്മയാണ്". കഴിക്കുന്നത് "ശവമാണ്". അതുകൊണ്ട് തന്നെ ശവവർമ്മയാണ് കഴിക്കുന്നത്. കേരളത്തിൽ ഷവർമ്മ കഴിച്ച് അനേകം പേർ മരിച്ചു. അതിലൊരു മുഹമ്മദില്ല, ആയിഷയില്ല. തോമസില്ല. പക്ഷെ അതിലൊരു വർമ്മയുണ്ടായിരുന്നു. അതുകൊണ്ടാകാം ഷവർമ്മയായത്... ഇങ്ങനെ നീണ്ടു വിവാദ പ്രസംഗം. റാപ്പർ വേടനെതിരെയും അധിക്ഷേപമുണ്ടായി.
മധുവിന്റെ വാക്കുകൾ
'നമ്മൾ തെരുവുകളിലൂടെ സഞ്ചരിക്കുമ്പോൾ കരിഞ്ഞ മാംസത്തിന്റെ രൂക്ഷമായ, തീഷ്ണമായ ഗന്ധം നമ്മുടെ നാസാദ്വാരങ്ങളെ തുളച്ചുകൊണ്ട് കടന്നുപോകുന്നു. ഇന്ന് കേരളത്തിലെ തെരുവുകളിലൂടെ വൈകുന്നേരം സഞ്ചരിക്കുമ്പോൾ ശ്മശാനത്തിലൂടെ കടന്നുപോകുന്നതുപോലെയുള്ള പ്രതീതിയാണ്. അവിടെ നമ്മൾ ശവ വർമയാണ് കഴിക്കുന്നത്. ചിലർ അതിനെ ശവർമയെന്ന് പറയുന്നു. കഴിക്കുന്നത് വർമയാണ്, കഴിക്കുന്നത് ശവം ആണ്. അതുകൊണ്ടാണ് അതിന് ശവർമ എന്ന് പേര്. കേരളത്തിൽ ശവർമ കഴിച്ച് അനേകം പേർ മരിച്ചു. അതിലൊരു മുഹമ്മദില്ല, ആയിഷയില്ല, തോമസില്ല, പക്ഷേ അതിൽ വർമയുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ഒരുപക്ഷേ അത് ശവർമയായത്. ഈ ആക്രാന്തം മൂത്ത് പണ്ടാരമടങ്ങാൻ പോയി തിന്ന് ചാകുന്നവന്റെ പേര് ഹിന്ദുവെന്നാണ്.'- എന്നാണ് അദ്ദേഹം പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |