കോഴിക്കോട്: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന ഇരുപത്തൊന്നാമത് പുസ്തകോത്സവം നാളെ മുതൽ 19 വരെ കോർപ്പറേഷൻ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. രാവിലെ 10.30ന് മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും സാഹിത്യ സാംസ്‌കാരിക കലാപരിപാടികൾ നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള പുസ്തക പ്രസാധന രംഗത്തെ ഒട്ടുമിക്ക സ്ഥാപനങ്ങളും പുസ്തകോത്സവത്തിൽ പങ്കാളികളാവും. ഗ്രന്ഥശാലകൾക്കും പുസ്തക പ്രേമികൾക്കും ആകർഷകമായ വിലക്കുറവിൽ എല്ലാവിധ പുസ്തകങ്ങളും ലഭ്യമാകുന്ന സൗകര്യവും പുസ്തകോത്സവത്തിൽ ഒരുക്കിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ സെക്രട്ടറി എൻ ഉദയൻ , ഡോ. കെ ദിനേശൻ, ചന്ദ്രൻ കെ, അഡ്വ. ഉദയബാനു പി.വി, വി സുരേശ് ബാബു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |