കാലടി : ശ്രീ ശങ്കര കോളേജിൽ വിവിധ വിഷയങ്ങളിൽ ഗവ. ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഹിന്ദി, ഹിസ്റ്ററി, സുവോളജി ( 19, രാവിലെ 9.30). സ്റ്റാറ്റിസ്റ്റിക്സ‌്, മാത്തമാറ്റിക്സ് (19, ഒരു മണി). സംസ്കൃതം, ഇംഗ്ലിഷ്, കെമിസ്ട്രി, കോമേഴ്‌സ്( 21, രാവിലെ 9.30). ഇക്കണോമിക്സ്, ഫിസിക്സ്. ബോട്ടണി( 21,ഒരു മണി), ബയോകെമിസ്ട്രി ( 22, രാവിലെ 9.30) എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്. എറണാകുളം കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം കോളേജിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 04842462341
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |