ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബ് അതിർത്തിയിൽ സന്ദർശനം നടത്തിയതിന് പിന്നാലെ ഗുജറാത്തിലെ ഭുജ് വ്യോമത്താവളം സന്ദർശിക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. വെള്ളി, ശനി ദിവസങ്ങളിലായിരിക്കും രാജ്‌നാഥ് സിംഗ് ഭുജ് വ്യോമത്താവളം സന്ദർശിക്കുക. ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിൽ പാക് ഡ്രോണുകളെയും മിസൈലുകളെയും നിഷ്പ്രഭമാക്കിയ ഭുജ് വ്യോമത്താവളത്തിലെ സൈനികരുമായി അദ്ദേഹം സംവദിക്കും. നാളെ ജമ്മു കാശ്മീരിലും രാജ്നാഥ് സിംഗ് എത്തും. പൂഞ്ചിലും വെള്ളിയാഴ്ച അദ്ദേഹം സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ട് .
നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആദംപൂർ വിമാനത്താവളം സന്ദർശിച്ചിരുന്നു. അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന്റെ വിശദാംശങ്ങൾ ചീഫ് ഓഫ് ഡിഫൻസ്(സി.ഡി.എസ്) സ്റ്റാഫ് ജനറൽ അനിൽ ചൗഹാനും മൂന്ന് സായുധ സേനാ മേധാവികളും രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ധരിപ്പിച്ചു. സി.ഡി.എസ് ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ്, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി എന്നിവരാണ് രാഷ്ട്രപതി ഭവനിലെത്തിയത്. സായുധ സേനയുടെ ധീരതയെയും സമർപ്പണത്തെയും രാഷ്ട്രപതി അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |