കൊടുങ്ങല്ലൂർ: ഗൃഹ കേന്ദ്രീകൃത ജീവിതാന്ത്യ പരിചരണം കാലഘട്ടത്തിനനുസരിച്ച് ആവശ്യമുള്ളവർക്കായി പ്രവർത്തിക്കുന്ന പ്രസ്ഥാനമെന്ന് ഡോ. ജോസ് ബാബു. ആൽഫ പാലിയേറ്റീവ് കെയർ കൊടുങ്ങല്ലൂർ ലിങ്ക് സെന്റർ ലോകമലേശ്വരം ശ്രീഗുരുദേവ സമാജത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 'ജീവിതാന്ത്യപരിചരണം മാറുന്ന കാലഘട്ടത്തിൽ ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിങ്ക് സെന്റർ പ്രസിഡന്റ് കെ.എ.കദീജാബി അദ്ധ്യക്ഷയായി. സമാജം പ്രസിഡന്റ് ഒ.കെ. ഹർഷകുമാർ, നഗരസഭാ കൗൺസിലർമാരായ സുമേഷ്, ശാലിനി വെങ്കിടേഷ്, രശ്മി ബാബു, എറിയാട് പഞ്ചായത്ത് മുൻപ്രസിഡന്റ് പ്രസാദിനി മോഹനൻ, ടി.കെ. സുരേന്ദ്രൻ മാസ്റ്റർ, ടി.ജി.ശശീന്ദ്രൻ, എസ്.എ.പി.സി പ്രതിനിധി മേഘ്‌ന,സെക്രട്ടറി ഐ.വി. രമേശൻ, ട്രഷറർ സി.എസ്. തിലകൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് അംഗങ്ങളും എക്‌സിക്യൂട്ടീവ് മെമ്പന്മാരും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |