തൃശൂർ: കാസിനോ ഹോട്ടലിൽ നടന്ന ജില്ലാതല യോഗത്തിൽ പ്രത്യേക ക്ഷണിതാവായി ഇരിങ്ങാലക്കുട സ്വദേശിയായ പുല്ലരിക്കൽ വീട്ടിൽ വിനോദിന്റെ മകൾ ആർദ്രയും കുടുംബവും എത്തിയത് തന്റെ അച്ഛന്റെ ചികിത്സയ്ക്കായി കൂടെ നിന്ന സർക്കാരിന് നന്ദി അറിയിക്കാനാണ്.
ആദ്യമായി മുഖ്യമന്ത്രിയെ നേരിൽ കാണാനും ചിത്രം വരച്ച് നൽകാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആർദ്ര. 2023 ലാണ് ആർദ്രയുടെ അച്ഛൻ വിനോദിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ ഇടപെടലിൽ കേരള സാമൂഹ്യ സുരക്ഷാ മിഷനിൽ നിന്ന് 15 ലക്ഷം രൂപ നൽകി ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. സാമൂഹ്യനീതി വകുപ്പ്‌കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വികെയർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശസ്ത്രക്രിയയ്ക്ക് തുക നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |