തൃശൂർ: ക്രോഫോർഡ് ഫണ്ട് മെഡലിന് അന്താരാഷ്ട്ര പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.കടമ്പോട്ട് സിദ്ദിഖ് അർഹനായി. കൊടുങ്ങല്ലൂർ സ്വദേശിയായ ഡോ.സിദ്ദിഖ് വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാലയിലെ യു.ഡബ്ല്യു.എ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഗ്രികൾച്ചറിന്റെ ഹാക്കറ്റ് പ്രൊഫസറും അഗ്രികൾച്ചർ ഡയറക്ടറുമാണ്. അന്താരാഷ്ട്ര കാർഷിക ഗവേഷണത്തിന് തുടർച്ചയായ സംഭാവന നൽകിയവരെയാണ് മെഡൽ നൽകി അംഗീകരിക്കുന്നത്. ആഗസ്റ്റ് 11, 12 തീയതികളിൽ കാൻബെറയിലെ പാർലമെന്റ് ഹൗസിലെ ഗ്രേറ്റ് ഹാളിൽ നടക്കുന്ന ക്രോഫോർഡ് ഫണ്ടിന്റെ വാർഷിക സമ്മേളനത്തിൽ ഡോ.സിദ്ദിഖിന് മെഡൽ സമ്മാനിക്കും. ഡോ.സിദ്ദിഖിന്റെ സഹായത്തോടെയാണ് കാർഷിക, വെറ്ററിനറി സർവകലാശാലകളുമായുളള സഹകരണം ഉറപ്പാക്കുകയും കാർഷികസർവകലാശാലയിൽ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കോഴ്‌സ് ആരംഭിക്കുകയും ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |