കൊല്ലം: വേനൽ കടുത്തതോടെ കുടിവെള്ള വിതരണത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സി.ഡി.എസുകളിൽ 'തണ്ണീർപ്പന്തൽ' ആരംഭിച്ചു. ഇടമുളയ്ക്കൽ, ഓച്ചിറ, ശാസ്താംകോട്ട എന്നീ സി.ഡി.എസുകളിലാണ് തണ്ണീർപ്പന്തലിന്റെ സേവനം
ജില്ലയിൽ തപനില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പൊതുസ്ഥലങ്ങളിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം. വേനൽ കാലത്ത് സാധാരണ കണ്ടുവരുന്ന നിർജ്ജലീകരണം ഉൾപ്പടെയുള്ള ജലജന്യ രോഗങ്ങൾ തടയാൻ യാത്രക്കാർക്ക് കുടിവെള്ളം എത്തിക്കുകയെന്നതും പദ്ധതിയിലുണ്ട്.
സംഭാരം, നാരങ്ങാവെള്ളം, തണ്ണിമത്തൻ ജ്യൂസ്, ഐസ് വാട്ടർ എന്നിവയാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. മൺകൂജകളിൽ തണുത്ത വെള്ളം നിറച്ച് ശീതീകരണ സംവിധാനം ഇല്ലാതെ പഴമയുടെ രുചി ഓർമ്മിപ്പിക്കുന്ന രീതിയിലാണ് തണ്ണീർ പന്തൽ സജ്ജീകരിച്ചിട്ടുള്ളത്. പൂർണമായി ഹരിതചട്ടം പാലിക്കുന്നുണ്ട്. തണ്ണീർ പന്തലുകളിൽ കുടിവെള്ളക്ഷാമം ഉണ്ടാവില്ലെന്ന ഉറപ്പുമുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ തണ്ണീർപ്പന്തൽ ഒരുക്കുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു.
വല്ലപ്പോഴും മഴ, കടുത്ത ചൂട്
ജില്ലയിൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിന് മാറ്റമില്ല. പകൽ സമയങ്ങളിൽ വളരെ ഉയർന്ന താപനിലയാണ് അനുഭവപ്പെടുന്നത്. ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലും 32 ഡിഗ്രിക്ക് മുകളിലാണ് താപനില.
നേതൃത്വം നൽകുന്നത് കുടുംബശ്രീ ജെൻഡർ റിസോഴ്‌സ് സെന്ററുകൾ
തികച്ചും സൗജന്യം
ഹരിതചട്ടം പാലിച്ച് കുടിവെള്ളം ഉറപ്പാക്കുക ലക്ഷ്യം
വേനൽ കാലത്ത് സാധാരണ കണ്ടുവരുന്ന ജലജന്യ രോഗങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
കുടുംബശ്രീ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |