ന്യൂഡൽഹി: എ.ഐ.സി.സി നേതൃത്വവുമായുള്ള ചർച്ചകൾ പൂർത്തിയാക്കി കെ.പി.സി.സി അദ്ധ്യക്ഷൻ അഡ്വ. സണ്ണി ജോസഫും നേതാക്കളും നാട്ടിലേക്ക് മടങ്ങി. ചർച്ചകളുടെ തുടർച്ചയായി കെ.പി.സി.സി ഡി.സി.സി തലത്തിൽ ഉടൻ മാറ്റമുണ്ടാകും. പക്ഷേ രാഷ്‌ട്രീയകാര്യ സമിതി അഴിച്ചുപണിയില്ലെന്ന് സണ്ണി ജോസഫ് സൂചിപ്പിച്ചു.
കെ.പി.സി.സിയിൽ അഴിച്ചു പണി നടത്തുമ്പോൾ നിലവിലെ ചില ഡി.സി.സി പ്രസിഡന്റുമാർ ജനറൽ സെക്രട്ടറിമാരാകാം. . അന്തരിച്ച ശൂരനാട് രാജശേഖരൻ, ബി.ജെ.പിയിൽ ചേർന്ന പദ്‌മജ വേണുഗോപാൽ എന്നിവരുടെ ഒഴിവുകൾ നികത്തും.
ഇന്നലെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവരുമായി സോണിയാ ഗാന്ധിയുടെ 10 ജൻപഥ് വസതിയിൽ അവസാന ഘട്ട ചർച്ച നടത്തിയ ശേഷമാണ് കേരള നേതാക്കൾ മടങ്ങിയത്. ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന നിർദ്ദേശമാണ് പ്രധാനമായും എ.ഐ.സി.സി കേരളാ നേതാക്കൾക്ക് നൽകിയത്.
. ചൊവ്വാഴ്‌ച ഇവർ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ദ ചർച്ച നടത്തിയിരുന്നു. രാത്രി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി പുന:സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |