SignIn
Kerala Kaumudi Online
Sunday, 22 June 2025 5.33 PM IST

കേരളത്തിൽ നിന്ന് പ്രധാനമന്ത്രിയ്ക്കൊരു വിവാഹക്ഷണം; മോദിക്ക് നൽകുന്ന ക്ഷണക്കത്തിന് വലിയൊരു പ്രത്യേകതയുണ്ട്

Increase Font Size Decrease Font Size Print Page
modi

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യത്യസ്തമായ ഒരു വിവാഹ ക്ഷണക്കത്ത് അയച്ച് ബി ജെ പിയുടെ മുൻ ആലപ്പുഴ നഗരസഭാംഗം മുല്ലയ്ക്കൽ തയ്യിൽ വീട്ടിൽ റാണി രാമകൃഷ്ണൻ. മകൾ പൂർണിമയുടെ വിവാഹത്തിന് ക്ഷണിക്കാനാണ് കുളവാഴയിൽ തീർത്ത കത്ത് രാജ്യതലസ്ഥാനത്തേയ്ക്ക് പറന്നത്.


2015 - 2020 കാലഘട്ടത്തിൽ ആലപ്പുഴ നഗരസഭയിൽ ബി ജെ പി പ്രതിനിധിയായിരുന്നു റാണി. ഈ മാസം 19ന് ആലപ്പുഴ എ എൻ പുരം നന്ദാവനം ഓഡിറ്റോറിയത്തിലാണ് പൂർണ്ണിമയുടെയും കോഴഞ്ചേരി സ്വദേശി നവനീത് മോഹൻ റാവുവിന്റെയും വിവാഹം.

ആലപ്പുഴ എസ് ഡി കോളേജ് സുവോളജി വിഭാഗം മേധാവിയും ജലവിഭവ ഗവേഷണ കേന്ദ്രത്തിലെ മുഖ്യ ഗവേഷകനുമായ ഡോ.നാഗേന്ദ്രപ്രഭു നടത്തുന്ന കുളവാഴ പരീക്ഷണങ്ങൾ അടുത്തറിഞ്ഞാണ് കുടുംബ സുഹൃത്തായ റാണി വ്യത്യസ്ത കത്തിനായി അദ്ദേഹത്തെ സമീപിച്ചത്. കുളവാഴ പൾപ്പിൽ നിന്നുണ്ടാക്കിയ പ്രത്യേക പേപ്പറിൽ കല്യാണക്കുറി തയ്യാറാക്കി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിക്ക് അയച്ചത്.

TAGS: MARRIAGE INVITATION, PM MODI, BJP LEADER, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.